സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്‌എഫ്) അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്ടർ (സ്‌റ്റെനോഗ്രാഫർ), ഹെഡ് കോൺസ്‌റ്റബിൾ (മിനിസ്‌റ്റീരിയൽ) തസ്‌തികകളിൽ 540 ഒഴിവ്. എഎസ്‌ഐ 122, ഹെഡ് കോൺസ്‌റ്റബിൾ–- 418 എന്നിങ്ങനെയാണ് ഒഴിവുകൾ. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അവസരം. പ്ലസ്‌ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം: 18–-25. ശാരീരിക ക്ഷമത പരീക്ഷ, എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അവസാന തീയതി ഒക്‌ടോബർ 25. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.cisfrectt.in