Skip to content
Menu

സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുഴുവൻ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു.

കണ്ണൂർ:എസ്.എസ്.എല്‍.സി പരീക്ഷാഫലത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുഴുവൻ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും ജില്ല പഞ്ചായത്ത് അഭിനന്ദിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ സ്‌മൈല്‍ പദ്ധതി പ്രകാരം എസ്.എസ്.എല്‍.സി, പ്ളസ് വണ്‍, പ്ലസ് ടു വിദ്യാർത്ഥികള്‍ക്ക് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെയും,ഡയറ്റിന്റെയും എസ്.എസ്.കെ.യുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ മൊഡ്യൂള്‍ തയ്യാറാക്കി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഗവണ്മെന്റ് ,എയിഡഡ് സ്‌കൂളുകള്‍ക്കും സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം 40,00,000 രൂപ അടങ്കല്‍ വകയിരുത്തി വിദ്യാർത്ഥികള്‍ക്ക് റിഫ്രഷ്‌മെന്റ് ഉള്‍പ്പെടെയുളള പദ്ധതികളും രൂപീകരിച്ചു. ഇത്തരം പ്രവർത്തനങ്ങള്‍ വിജയശതമാനം ഉയർത്തുന്നതില്‍ നിർണായ പങ്കു വഹിച്ചതായും ജില്ലാ പഞ്ചായത്ത് ഭരണസമിതി അഭിപ്രായപ്പെട്ടു.