Skip to content
Menu

ഇന്ന് വൈദ്യുതി മുടങ്ങും.

കണ്ണൂർ :മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ മൂന്ന് വരെ മയ്യിൽ ടൗൺ മുതൽ ഫാത്തിമ ക്ലിനിക് വരെയുള്ള ഭാഗം, ഓലക്കാട്, എട്ടാം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മയ്യിൽ സെക്ഷനിൽ എച്ച് ടി ലൈനിൽ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കിളിയളം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചാലോട് സെക്ഷനിൽ എച്ച് ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ 12.30 വരെ കുറ്റ്യാട്ടൂർ സബ്ബ് സ്റ്റേഷൻ, കേളൻ പീടിക, വെള്ളുവയൽ മരമിൽ, വെള്ളുവയൽ, കോമക്കരി, ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വടുവൻകുളം, എം ആർ വുഡ്, KWA എച്ച് ടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 മണി മുട്ടന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചാലോട് സെക്ഷനിൽ KSTP റോഡ് വർക്കിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് 5.30 വരെ ഉത്തര, ഉത്തര ക്രഷർ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ സെക്ഷനിൽ എച്ച് ടി, എൽ ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ആലത്തുപറമ്പ്, ഊരത്തൂർ, ഊരത്തൂർ പി എച്ച് സി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 11 വരെ നുച്ചിലോട്, 11 മുതൽ ഉച്ചക്ക് രണ്ട് വരെ മാച്ചേരി സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ അറ്റകുറ്റപണി ഉള്ളതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒരു മണി വരെ സി എച്ച് എം, വാരം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.