Zygo-Ad

കണ്ണൂർ നഗരത്തിൽ നവംബർ 10ന് 24 മണിക്കൂർ ഓട്ടോറിക്ഷ പണിമുടക്ക്


കണ്ണൂർ: അനധികൃത ഓട്ടോറിക്ഷ സർവീസുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നവംബർ 10ന് കണ്ണൂർ നഗരത്തിൽ 24 മണിക്കൂർ ഓട്ടോറിക്ഷ പണിമുടക്ക് നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓട്ടോറിക്ഷകൾ യാതൊരുവിധ പെർമിറ്റുമില്ലാതെ കണ്ണൂർ നഗരത്തിൽ പ്രവേശിച്ച് സ്ഥിരമായി സർവീസ് നടത്തുന്നതായി തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഇത് നഗരപരിധിയിൽ നിയമാനുസൃത പെർമിറ്റോടെ സർവീസ് നടത്തുന്ന തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ രൂക്ഷമായി ബാധിക്കുകയാണ്.

അനധികൃത സർവീസുകൾക്കെതിരെ അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കൃത്യമായ രേഖകളില്ലാതെ സർവീസ് നടത്തുന്ന ചില വാഹനാുടമകൾ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.

അനധികൃത സർവീസുകൾ ഉടനടി അവസാനിപ്പിക്കുന്നതിനൊപ്പം ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്ക് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക തിരിച്ചറിയൽ സ്റ്റിക്കറുകൾ പതിച്ചു നൽകണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

 

Previous Post Next Post