Zygo-Ad

ജനശതാബ്ദി ഇനി സൂപ്പർ ഫാസ്റ്റ് അല്ല; ടിക്കറ്റ് നിരക്കുകൾ കുറയും


തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. 2027 ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പർ 16376/75 എന്നും, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയുടെ പുതിയ നമ്പർ 16380/79 എന്നും ആയിരിക്കും.

സൂപ്പർഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ എ.സി യാത്രയ്ക്ക് 45 രൂപയും നോൺ-എ.സി യാത്രയ്ക്ക് 15 രൂപയും കുറയും. നിരക്കിലും ട്രെയിൻ നമ്പറിലും മാറ്റമുണ്ടെങ്കിലും സ്റ്റോപ്പുകളിലോ നിലവിലെ സമയക്രമത്തിലോ യാതൊരു മാറ്റവുമുണ്ടാകില്ല. കൂടാതെ, ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്ന ട്രെയിനുകളും സാധാരണ എക്സ്പ്രസുകളായി മാറും.



Previous Post Next Post