കണ്ണൂർ :സംസ്ഥാന സർക്കാർ പുതുതായി ആരംഭിച്ച നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് ജില്ലയിൽ ഗംഭീര തുടക്കമായി. പയ്യാമ്പലം ബീച്ച് പാർക്ക്, അമ്മയും കുഞ്ഞും ശില്പ പരിസരം, പയ്യാമ്പലം കടൽത്തീരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തിക്കൊണ്ടായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്.
ജില്ലാ ഭരണകൂടത്തിൻ്റെയും കണ്ണൂർ കോർപ്പറേഷന്റെയും സംയുക്ത നേതൃത്വത്തിലാണ് ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ കരുതൽ കണ്ണൂർ, വളണ്ടിയർ സ്റ്റാക്ക്, ഡിടിപിസി എന്നിവയ്ക്ക് കീഴിൽ മുന്നൂറിലേറെ സന്നദ്ധ പ്രവർത്തകർ സജീവമായി പങ്കാളികളായി. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

