Zygo-Ad

വി. എസ്. അച്യുതാനന്ദന് ഇന്ന് 103-ാം ജന്മവാർഷികം


കണ്ണൂർ: പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ തിളങ്ങുകയും പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയാകുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ നേതാവ് വി. എസ്. അച്യുതാനന്ദന്റെ 103-ാം ജന്മവാർഷികം ഇന്ന്.

പുന്നപ്ര-വയലാർ പ്രക്ഷോഭം മുതൽ കേരള രാഷ്ട്രീയത്തിൽ വിപ്ലവാത്മകമായ അധ്യായങ്ങൾ കുറിച്ച വി. എസ്., ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് കേരള ജനതയുടെ ഹൃദയത്തിൽ ഇടംനേടിയത്. ഭൂമി കയ്യേറ്റങ്ങൾക്കെതിരെയുമുള്ള പോരാട്ടങ്ങളും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങൾക്ക് നൽകിയ പിന്തുണയും അദ്ദേഹത്തെ വേറിട്ട ഭരണാധികാരിയാക്കി.

ജന്മവാർഷികത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.



Previous Post Next Post