Zygo-Ad

പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ സൗജന്യ ഉച്ചഭക്ഷണ വിതരണം 'ഫീഡ് കണ്ണൂർ' 1500 ദിവസങ്ങൾ പൂർത്തിയാക്കി

 


കണ്ണൂർ: പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയായ 'ഫീഡ് കണ്ണൂർ' 1500 ദിവസങ്ങൾ പൂർത്തിയാക്കി. വിശക്കുന്നവർക്ക് അന്നമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോവിഡ് കാലത്തിന് ശേഷമാണ് ഈ പദ്ധതി ആരംഭിച്ചത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്.

പത്ത് വർഷം മുൻപ് അഡ്വ. പി. ശശി പ്രസിഡന്റായും ഇപ്പോഴത്തെ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സെക്രട്ടറിയായും രൂപീകരിച്ചതാണ് പീപ്പിൾസ് ലോ ഫൗണ്ടേഷൻ. 1500-ാം ദിവസത്തെ ഭക്ഷണ വിതരണ ചടങ്ങിൽ അഡ്വ. പി. ശശി, മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ, കെ. വി. സുമേഷ് എം.എൽ.എ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പദ്ധതി തുടരുമെന്ന് സംഘാടകർ അറിയിച്ചു.



Previous Post Next Post