കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അഭിമുഖം.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് ഓഫീസർ, കസ്റ്റമർ സർവീസ് ഓഫീസർ, അഗ്രി സെയിൽസ് ഓഫീസർ, മാനേജർ, ഓട്ടോമൊബൈൽ ട്രെയിനർ, മാർക്കറ്റിങ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. പ്ലസ്ടു, ബിരുദം, എംബിഎ, ഡിപ്ലോമ (ഓട്ടോമൊബൈൽ) എന്നിവയാണ് ആവശ്യമായ യോഗ്യതകൾ.
താല്പര്യമുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 300 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2707610, 6282942066.
