Zygo-Ad

കനത്ത മഴ: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 3-ന് അവധി പ്രഖ്യാപിച്ചു


 കണ്ണൂർ: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് നാളെ (ഓഗസ്റ്റ് 3) കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയാണ് കളക്ടർ.

​പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാത്തരം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും അവധി ബാധകമായിരിക്കും.

​വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


Previous Post Next Post