Zygo-Ad

തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി


 കണ്ണൂർ പൂമംഗലത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കൊടിലേരി പാലത്തിന് സമീപം തോട്ടിൽ കാണാതായ നജുവാൻ അഹമ്മദ് എന്ന കുട്ടിയുടെ മൃതദേഹമാണ് ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം വൈകിട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ എത്തിയ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിവരുകയായിരുന്നു.

തുടർന്ന് കണ്ടെത്തിയ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Previous Post Next Post