Zygo-Ad

സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം: സ്കൂൾ ബസിന്റെയും കെട്ടിടത്തിന്റെയും ചില്ലുകൾ തകർത്തു


കണ്ണൂർ: നഗരത്തിലെ പയ്യാമ്പലം ജി.വി.എച്ച്.എസ് ഗേൾസ് സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസിന്റെയും സ്കൂൾ കെട്ടിടത്തിന്റെയും ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്തു.

കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസിന്റെ സൈഡ് വശത്തെ ചില്ലുകളാണ് തകർത്തത്. വിദ്യാർഥികളെ സ്കൂളിലെത്തിച്ച ശേഷം കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ് ഇന്ന് രാവിലെയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പുറമെ സ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുകളും തകർത്തിട്ടുണ്ട്.

സംഭവത്തിൽ സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ച് വരികയാണ്. അക്രമത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



Previous Post Next Post