കണ്ണൂർ: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. ആഗസ്റ്റ് ഒന്നിന് രാവിലെ 6 മണി മുതൽ ആഗസ്റ്റ് 31 ന് രാത്രി 12 മണി വരെയാണ് പ്രത്യേക പരിശോധനകൾ നടത്തുന്നത്.
മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ പ്രവർത്തനം ആരംഭിക്കും. ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അപ്പപ്പോൾ തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.
താലൂക്ക് തലങ്ങളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഒരു എക്സൈസ് ഇൻസ്പെക്ടർ, ഒരു പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘം വാഹനസഹിതം സദാസന്നദ്ധരായിരിക്കും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും.
പരാതികൾ അറിയിക്കാനുള്ള നമ്പറുകൾ:
ഡിവിഷണൽ കൺട്രോൾ റൂം (കണ്ണൂർ): 04972 706698
താലൂക്ക്തല സർക്കിൾ ഓഫീസുകൾ:
കണ്ണൂർ: 04972 749973
തളിപ്പറമ്പ്: 04602 201020
കൂത്തുപറമ്പ്: 04902 362103
ഇരിട്ടി: 04902 472205
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, കണ്ണൂർ: 04972 749900
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ:
സ്പെഷ്യൽ സ്ക്വാഡ്, കണ്ണൂർ: 04972 749500
കണ്ണൂർ: 04972 749973
തളിപ്പറമ്പ്: 04602 201020
കൂത്തുപറമ്പ്: 04902 362103
ഇരിട്ടി: 04902 472205
എക്സൈസ് ഇൻസ്പെക്ടർമാർ:
കണ്ണൂർ: 04972 749971
പാപ്പിനിശ്ശേരി: 04972 789650
തളിപ്പറമ്പ്: 04602 203960
ആലക്കോട്: 04602 256797
ശ്രീകണ്ഠാപുരം: 04602 232697
പയ്യന്നൂർ: 04985 202340
തലശ്ശേരി: 04902 359808
കൂത്തുപറമ്പ്: 04902 365260
പിണറായി: 04902 383050
ന്യൂമാഹി ചെക്ക്‌പോസ്റ്റ്: 04902 335000
മട്ടന്നൂർ: 04902 473660
ഇരിട്ടി: 04902 494666
പേരാവൂർ: 04902 446800
കൂട്ടുപുഴ ചെക്ക്പോസ്റ്റ്: 04902 421441
വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.
