കണ്ണൂർ: എടക്കാടിനും കണ്ണൂർ സൗത്തിനും ഇടയിലുള്ള നടാൽ ലെവൽ ക്രോസ് (എൻ എച്ച് നടാൽ ഗേറ്റ്) ഇന്ന് രാത്രി മുതൽ അടച്ചിടും. ബുധനാഴ്ച രാത്രി 10 മണി മുതൽ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണി വരെയാണ് ഗേറ്റ് അടച്ചിടുക.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ലെവൽ ക്രോസ് അടച്ചിടുന്നത്. അതിനാൽ ഈ വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.
