Zygo-Ad

വിദ്യാർത്ഥികൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പയുമായി കേരള ബാങ്ക്: 'കെ ബി ജെൻസി ടെക്' പദ്ധതിക്ക് കണ്ണൂരിൽ തുടക്കം

 


കണ്ണൂർ :കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ടാബ്, ഐപാഡ് തുടങ്ങിയ പഠന ഉപകരണങ്ങൾ വാങ്ങുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ ഈടില്ലാത്ത വായ്പ പ്രഖ്യാപിച്ച് കേരള ബാങ്ക്. 'കെ ബി ജെൻസി ടെക്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വഴി 18 നും 28 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

30 മാസമാണ് വായ്പാ കാലാവധി. 6.99 ശതമാനം കുറഞ്ഞ പലിശ നിരക്കിലാണ് തുക അനുവദിക്കുന്നത്. പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മോറാഴ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി വി രാജേഷ് നിർവ്വഹിച്ചു.

 

Previous Post Next Post