Zygo-Ad

തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയോടൊപ്പം കിണറ്റിൽ വീണ മകളെ മരിച്ച നിലയിൽ കണ്ടെത്തി


തളിപ്പറമ്പ്: തളിപ്പറമ്പിൽ അമ്മയോടൊപ്പം കിണറ്റിൽ വീണ മകളെ മരിച്ച നിലയിൽ കണ്ടെത്തി.

ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ (40) യാണ് മരിച്ചത്. അമ്മ ലക്ഷ്മികുട്ടി(65)ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതി കിണറ്റില്‍ ചാടിയത്. 

മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം അയല്‍ വാസികള്‍ അറിയുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

വിവരമറിഞ്ഞ് തളിപ്പറമ്പ് അനിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ നിതീഷിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇരുവരെയും പുറത്തെടുത്തത്.

ഒൻപത് കോൽ ആഴമുള്ള കിണറിൽ രണ്ടര അടി വെള്ളം ഉണ്ടായിരുന്നു.

സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ രതീഷ്, ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർമാരായ രജീഷ്, ഗിരീഷ്, നികേഷ്, കിരൺ, വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

 അമ്മയും മകളും കിണറ്റിൽ ചാടിയതാണോയെന്ത കാര്യം തളിപ്പറമ്പ് പൊലിസ് അന്വേഷിച്ചു വരികയാണ്. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ കിണറിൽ വീണ വിവരം അയൽവാസികൾ അറിയുന്നത്.

Previous Post Next Post