Zygo-Ad

വളപട്ടണം കളരിവാതുക്കൽ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ജൂൺ പതിനാലിന്

 


വളപട്ടണം കളരിവാതുക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം 2026 ജൂൺ 14 ഞായറാഴ്ച (1201 ഇടവം 31) നടക്കും. പുലർച്ചെ 6.15 നും 7.15 നും മധ്യേയുള്ള മിഥുനം രാശിയിൽ കലശം നിറയ്ക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

ഉച്ചയ്ക്ക് 2.00 മണിക്ക് ശ്രീ ഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം ഉണ്ടായിരിക്കും. വൈകുന്നേരം 4.30 ന് കളരിവാതുക്കലമ്മയുടെ കൂറ്റൻ തിരുമുടി നിവരും. തുടർന്ന് ക്ഷേത്രപാലകൻ, സോമേശ്വരി, ചുഴലി ഭഗവതി, പാടിക്കുറ്റി, തിരുവവർക്കാട്ട് ഭഗവതി, കാളരാത്രി തുടങ്ങിയ വിവിധ തെയ്യക്കോലങ്ങൾ ക്ഷേത്ര സന്നിധിയിൽ കെട്ടിയാടും.

 

Previous Post Next Post