Zygo-Ad

കണ്ണൂരിലെ കടയില്‍ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂര്‍ ടൗണ്‍ പോലീസ്.


കണ്ണൂർ: പ്രഭാത് ജംഗ്ഷൻ പരിസരത്ത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് നിരോധിത ഇ-സിഗരറ്റുകളും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗണ്‍ സബ് ഇൻസ്പെക്ടർ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കടയില്‍ പരിശോധന നടത്തിയത്.

പോലീസിന്റെ വിശദമായ തിരച്ചിലില്‍ കടയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വൻതോതില്‍ വിദേശ സിഗരറ്റുകളും ഇ-സിഗരറ്റുകളും കണ്ടെത്തുകയായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ഒട്ടേറെ വിദേശ സിഗരറ്റ് പാക്കറ്റുകള്‍ വിവിധ ഇനം നിരോധിത ഇ-സിഗരറ്റുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സി.പി.ഒമാരായ കിരണ്‍, രേഷ്മ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ സ്വദേശി എൻ. അബൂട്ടി (68) എതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

Previous Post Next Post