Zygo-Ad

ചെണ്ടുമല്ലി കൃഷി: വനിതാ ഗ്രൂപ്പുകളിൽ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു

 


കണ്ണൂർ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ചെയ്യാൻ താല്പര്യമുള്ള വനിതാ ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകൾക്ക് പദ്ധതിയുടെ ഭാഗമാകാം.

കുറഞ്ഞത് പത്ത് സെന്റ് സ്ഥലത്തെങ്കിലും ചെണ്ടുമല്ലി കൃഷി ചെയ്യാൻ തയ്യാറുള്ള ഗ്രൂപ്പുകൾക്കാണ് അവസരം. താല്പര്യമുള്ളവർ ഗ്രൂപ്പ് കൺവീനർ അല്ലെങ്കിൽ സെക്രട്ടറിയുടെ ആധാർ കാർഡ്, കൃഷി ഭൂമിയുടെ നികുതി രസീത് എന്നിവയുടെ കോപ്പികൾ സഹിതം ജൂൺ 6-നകം ബന്ധപ്പെട്ട കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓണക്കാലത്ത് പൂക്കൾക്ക് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

Previous Post Next Post