Zygo-Ad

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കാം ജില്ലയിൽ പരിശോധന ശക്തമാക്കി തൊഴിൽ വകുപ്പ്

 


കണ്ണൂർ: ലോക ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ഒരാഴ്‌ചക്കാലം ജില്ലയിൽ ഊർജ്ജിതമായ ബാലവേല നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി തൊഴിൽ വകുപ്പ് രംഗത്ത്.

ജില്ലയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫാക്ടറികൾ, കെട്ടിട നിർമ്മാണ സൈറ്റുകൾ തുടങ്ങിയ തൊഴിലിടങ്ങളിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ വിവിധ സ്ക്വാഡുകൾ കർശന പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് ജി ജയേഷ് അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയും ബാലവേല വിരുദ്ധ ബോധവത്കരണവും നടത്തും. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ തൊഴിലുടമകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.

ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും 20000 രൂപ മുതൽ 50000 രൂപ വരെ പിഴയുമാണ് കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നവർക്കുള്ള ശിക്ഷ. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ലേബർ ഓഫീസിൽ വിവരം അറിയിക്കാം. ഫോൺ നമ്പർ 0497 2700353.

 

Previous Post Next Post