Zygo-Ad

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; അഞ്ചര കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി എക്സൈസ് പിടിയിൽ

 


കണ്ണൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ ബജ്‌പൂരി സ്വദേശി സന്ദീപ് കുമാർ സിംഗാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് പരിശോധനയ്ക്ക് നേതൃത്വം നൽകി. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എ ടി എസിൻ്റെ സഹായത്തോടെയാണ് എക്സൈസ് സംഘം റെയ്‌ഡ്‌ നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Previous Post Next Post