Zygo-Ad

കണ്ണൂർ ജില്ലാ യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ: അംഗത്വ വിതരണം ആരംഭിച്ചു

 


കണ്ണൂർ: യോഗാസനയെ ഒരു കായിക ഇനമായി ആഗോളതലത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യോഗാസന ഭാരതിൻ്റെ കേരള ഘടകമായ യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരള (YSAK), കണ്ണൂർ ജില്ലാ യൂണിറ്റിലേക്ക് പുതിയ അംഗങ്ങളെ ക്ഷണിക്കുന്നു. ഭാരത സർക്കാരിൻ്റെ യുവജനക്ഷേമ-കായിക മന്ത്രാലയത്തിൻ്റെ അംഗീകാരത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.

ജില്ലയിലെ യോഗാസന കായിക മേഖലയിൽ കൂടുതൽ മുന്നേറ്റങ്ങൾ ലക്ഷ്യമിട്ട് രണ്ട് വിഭാഗങ്ങളിലായാണ് അംഗത്വം നൽകുന്നത്. യോഗ അല്ലെങ്കിൽ കായിക മേഖലയിൽ താല്പര്യമുള്ള വ്യക്തികൾക്കും പരിശീലകർക്കും കായിക താരങ്ങൾക്കും അസോസിയേറ്റ് മെമ്പർഷിപ്പിനായി അപേക്ഷിക്കാം. കൂടാതെ, യോഗാ സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർഷ്യൽ ആർട്‌സ് സെന്ററുകൾ, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകൾ എന്നിവയ്ക്ക് അസോസിയേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ മെമ്പർഷിപ്പും നൽകുന്നതാണ്.

പുതിയ തലമുറയിൽ യോഗാസന സ്‌പോർട്‌സിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. അംഗത്വത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 9048460680, 9947221268 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Previous Post Next Post