Zygo-Ad

വലിയന്നൂരില്‍ സ്കൂ‌ട്ടറും കാറും കൂട്ടിയിടിച്ച്‌ അപകടം: മൂന്നു പേര്‍ക്ക് പരിക്കേറ്റു


കണ്ണൂർ: കണ്ണൂർ-മട്ടന്നൂർ റോഡില്‍ വലിയന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്നുപേർക്ക് പരിക്കേറ്റു.

പരിക്കേറ്റ വാരം സ്വദേശി റാസിക് (17), മുഹമ്മദ് സഹല്‍ (25), ജിജേഷ് (41) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂട്ടർ യാത്രക്കാരനായ റാസിക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൈകാലുകള്‍ക്കും തലയ്ക്കുമാണ് പരിക്ക്. മറ്റു രണ്ടുപേരും കാറിലുണ്ടായിരുന്നവരാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു. കാറിൻ്റെ മുൻഭാഗവും തകർന്നി ട്ടുണ്ട്.

നാട്ടുകാരാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്. ഇവിടെ ഏതാനും ആഴ്ച മുൻപും അപകടം നടന്നിരുന്നു. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Previous Post Next Post