Zygo-Ad

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി :കണ്ണൂർ കളക്ടർ അരുൺ കെ വിജയന് മാറ്റം; കേരളത്തിൽ ആറു ജില്ലകളിൽ പുതിയ കളക്ടർമാർ


 കണ്ണൂർ :സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വലിയ രീതിയിലുള്ള അഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കണ്ണൂർ ഉൾപ്പെടെ ആറു ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റി നിയമിച്ചത്. എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ നേരിട്ട കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. പി വിഷ്ണുരാജ് ആണ് കണ്ണൂരിലെ പുതിയ കളക്ടർ.

കണ്ണൂരിന് പുറമെ കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലും പുതിയ കളക്ടർമാർ ചുമതലയേൽക്കും. എംഎസ് മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായും എ നിസാമുദ്ദീനെ പത്തനംതിട്ട കളക്ടറായും നിയമിച്ചു. കെ സുധീർ പാലക്കാടും ഷാജി വി നായർ ആലപ്പുഴയിലും പുതിയ കളക്ടർമാരാകും. ആനി ജൂല തോമസാണ് കൊല്ലത്തെ പുതിയ കളക്ടർ.

മറ്റ് പ്രധാന നിയമനങ്ങളിൽ ഗതാഗത സ്പെഷൽ സെക്രട്ടറിയായിരുന്ന പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും പട്ടീൽ അജിത് ഭഗവത് റാവുവിനെ ധനകാര്യ സെക്രട്ടറിയായും മാറ്റി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

 

Previous Post Next Post