Zygo-Ad

മാനന്തവാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി മരിച്ചു


കണ്ണൂർ: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാര്യം മ്പാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ കണ്ണൂരിലെ ചിന്മയ വിദ്യാലയ വിദ്യാർത്ഥി മരിച്ചു.

നീലേശ്വരം കിഴക്കൻ കൊഴുവലിലെ മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനും കണ്ണൂർ സിറ്റി കൊടപ്പറമ്പിലെ ഓഷ്യാനസ് ഫ്ലാറ്റില്‍ താമസക്കാരനുമായ രഞ്ജിത് കുമാറിന്റെ മകൻ മിലിന്ത് ( 15) ആണ് മരിച്ചത്.

അപകടത്തില്‍ രഞ്ജിത്ത് കുമാർ (46), ഭാര്യ പ്രിയ (40), മകള്‍ ആരുഷി (7) എന്നിവർക്കും പരിക്കേറ്റു ആരുഷിക്ക് തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇന്നലെ രാത്രി 10 കാലോടെയാണ് അപകടമുണ്ടായത്.

 പരിക്കേറ്റ നാലു പേരെയും വയനാട് വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മിലിന്ത് ഇന്നലെ ഉച്ചയ്ക്ക് മരണപ്പെടുകയായിരുന്നു.

ഗുണ്ടല്‍പേട്ടില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മിലിന്തിന്റെ മൃതദേഹം മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടതിനു ശേഷം ഇന്ന് മൃതദേഹം നീലേശ്വരത്ത് എത്തിക്കും. കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് ഇത്തവണ പത്താം ക്ലാസ്സിലേക്ക് പാസായതായിരുന്നു മിലിന്ത്.

Previous Post Next Post