കണ്ണൂർ: ലോഡ് കയറ്റുകയായിരുന്ന മിനി പിക്ക് അപ് വാൻ തെന്നിനീങ്ങി കുളത്തിലേക്ക് മറിഞ്ഞു.
കുളത്തില്‍ നീന്തുകയായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ തെക്കീബസാർ ആനക്കുളത്തിലാണ് ഇന്ന് ഉച്ച 2 മണിയോടെയാണ് സംഭവം. നാട്ടുകാരും പരിസരവാസികളും വൻ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ്.
ആനക്കുളത്തിന് സമീപത്തെ സാംസങ് കമ്പനി കസ്റ്റമർ കെയർ സ്ഥാപനമായ കൃഷ്ണ കെയർ സെന്ററില്‍ നിന്നും സാധനങ്ങള്‍ കയറ്റാൻ നിർത്തിയിട്ട സ്വകാര്യ പാർസല്‍ കമ്പനിയുടെ കെഎല്‍ 55 പി 8408 നമ്പർ മിനി പിക് അപ് വാൻ ആണ് നിയന്ത്രണം നഷ്ടമായി നൂറ് മീറ്ററോളം ദൂരെയുള്ള കുളത്തിലേക്ക് പതിച്ചത്.
ഡ്രൈവർ സർവ്വീസ് സെന്ററില്‍ നിന്നും സാധനങ്ങള്‍ കയറ്റുകയായിരുന്ന ഡ്രൈവർ ഷരീഫ് ബഹളം വച്ചതോടെ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
