Zygo-Ad

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി


കണ്ണൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ പൂർത്തിയായി. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെ പരിഗണിച്ചു വരുന്ന കേസ് നാളെ വീണ്ടും പരിഗണിക്കും.

തളിപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്‌ത കേസിൽ കടമ്പേരിയിലെ എബ്രോൻ വീട്ടിൽ എ.സന്തോഷ് കുമാറാ (51)ണ് പ്രതി. കണ്ണൂർ കാപ്പാട് സ്വദേശിനിയായ പ്രതി യുടെ ഭാര്യ പി. രേഷ്‌മ (38)യെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.

ചികിത്സയ്ക്കിടെ എകെജി ആശുപത്രിയിൽ വെച്ചാണ് രേഷ്‌മ മരണപ്പെട്ടത്. 2019 മെയ് 31 ന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. 2014 മാർച്ച് 23നായിരുന്നു ഇരുവരുടെയും വിവാഹം.

കണ്ണൂരിലെ ടെക്സ്റ്റയിൽസ് ഷോപ്പ് ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട രേഷ്‌മ. വിദേശത്തായിരുന്ന പ്രതിയുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. 

അതുകൊണ്ട് രേഷ്‌മ തനിച്ചാണ് വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. വിവാഹ ബന്ധം വേർപെടുത്താനും കു ടുംബ കോടതിയിൽ കേസുണ്ടായിരുന്നു. മൊഴാറയിലെ കെ.ടി. ശ്രീജിത്തിൻ്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.

Previous Post Next Post