പയ്യന്നൂർ: പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിങ് കാർഡിൽ വൻ തീപിടുത്തം. 200ലധികം വാഹനങ്ങൾ കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ പയ്യന്നൂർ ഫയർ സ്റ്റേഷനിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്നു യൂണിറ്റും പെരിങ്ങോം തളിപ്പറമ്പ് കണ്ണൂർ തൃക്കരിപ്പൂർ തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്നുമായെത്തിയ യൂണിറ്റുകളാണ് വൈകുന്നേരം 6:30 മണിയോടെ തീയണച്ചത്. ചുറ്റുമതിലില്ലാത്തതും തീപിടുത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു സമീപത്തായി ഗ്യാസ് കോഡ് പ്രവർത്തിക്കുന്നുണ്ട്. തക്ക സമയത്ത് വൻ ദുരന്തം ഒഴിവായി.
വിവരം അറിഞ്ഞ് ടി.ഐ മധുസൂദനൻ എംഎൽഎ, സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ സരിൻ ശശി, പി കെ ശ്രീമതി ടീച്ചർ, മുൻ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.
