Zygo-Ad

ട്രെയിനില്‍ പത്തു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം: കണ്ണൂരില്‍ റെയില്‍വേ ജീവനക്കാരൻ അറസ്റ്റില്‍


കണ്ണൂർ: ട്രെയിനില്‍ പത്തു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. റെയില്‍വേ ജീവനക്കാരനായ പ്രതി ഉത്തർപ്രദേശ് സ്വദേശി നൻഹക്കിനെ പൊലീസ് അറസ്റ്റു കുടുംബത്തോടൊപ്പമാണ് പത്തു വയസുകാരി യാത്ര ചെയ്തിരുന്നത്. 

ട്രെയിൻ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അമ്മ വെള്ളമെടുക്കാനായി പുറത്തിറങ്ങി. ഈ സമയം പെണ്‍കുട്ടിയുടെ അടുത്തെത്തിയ നൻഹക്ക് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ സ്ഥലത്തു നിന്ന് മുങ്ങി. തിരികെയെത്തിയ അമ്മയോട് ഉപദ്രവം നേരിട്ടകാര്യം പെണ്‍കുട്ടി പറഞ്ഞു.

അമ്മ ഉടൻ തന്നെ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. അവർ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

എറണാകുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. നൻഹക്കിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ മറ്റാരെയെങ്കിലും ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ചെയ്തു.

Previous Post Next Post