Zygo-Ad

വിൽപനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

 


കണ്ണൂർ: വിൽപനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ ബ്രൗൺ ഷുഗറുമായി യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് മണ്ണൂർ ആലിങ്കൽ സ്വദേശി എ. ഷാജു (42)വിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 29.020 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകുന്നേരം കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപത്തെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. എസ്.ഐ ബി. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.



Previous Post Next Post