Zygo-Ad

കണ്ണൂരിൽ 1.185 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

 


കണ്ണൂർ: നഗരത്തിൽ കഞ്ചാവ് വേട്ട 1.185 കിലോ ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസാം സ്വദേശി ഷൗക്കത്ത് അലി (35) യെയാണ്

എക്സൈസ് എൻഫോഴ്സ്മെന്റ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എസൈസ് സർക്കിൾ ഇൻസ്പെക്‌ടർ അധിക ചുമതല വഹിക്കുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ കെ. ഷാജിയും സംഘവും അറസ്റ്റു ചെയ്‌തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതിയതെരു, വളപട്ടണം, കീരിയാട് എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് 1.185 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വിക്കും സുഹൈൽ പി.പിക്കും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്)മാരായ അബ്‌ദുൽ നാസർ ആർ പി, പി, അനിൽകുമാർ പി കെ, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, ഫസൽ കെ ടി, സായൂജ് വി കെ എന്നിവരും ഉണ്ടായിരുന്നു.

Previous Post Next Post