Zygo-Ad

പരിയാരത്ത് കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ


പരിയാരം: പരിയാരത്ത് പോലീസും കണ്ണൂർ റൂറൽ പൊലിസ് കമ്മിഷണറുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഞ്ചാവും എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ പിടികൂടി

പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗവ.ആയുര്‍വേദ കോളേജിന് സമീപം വെച്ച് ഇന്നലെ രാത്രി 1.10 ന് ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയും ഡന്‍സാഫ് ടീമും ചേര്‍ന്നാണ് 4.660 ഗ്രാം എം.ഡി.എം.എയും 15.930 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടിയത്.

കോരന്‍പീടിക അങ്ങേത്ത്ചാലില്‍ വീട്ടില്‍ എ.സി.സജ്ജാദ് (30), കാസര്‍ഗോഡ് അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ കളരിക്കല്‍ വീട്ടില്‍ പി.പ്രവീണ്‍ (27) എന്നിവരാണ് പിടിയിലായത്.

സജ്ജാദ് നിരവധി കേസുകളില്‍ പ്രതിയാണ്. എ.എസ്.ഐ പ്രകാശന്‍, സീനിയര്‍ സി.പി.ഒമാരായ രതീഷ്, രാജേഷ്, ഡ്രൈവര്‍ സി.പി.ഒ രതീഷ്‌കുമാര്‍, ഡാന്‍സാഫ് ടീമം അംഗങ്ങളായ ബിനേഷ്, സജിത്ത്, ശ്രീജിത്ത്, നിശാന്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു..

Previous Post Next Post