Zygo-Ad

ഡോ. എ.കെ. ജയചന്ദ്രൻ അന്തരിച്ചു

 

img_4721.jpg

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സർജനായ ഡോ. എ.കെ. ജയചന്ദ്രൻ (75) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ തെക്കിബസാറിലെ വസതിയായ ‘അനുപമ’യിലായിരുന്നു അന്ത്യം.

1974-ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. ജയചന്ദ്രൻ വളപട്ടണം ഫാത്തിമ ബിൽഡിംഗിനടുത്ത് ക്ലിനിക്കിൽ പ്രാക്ടീസ് ആരംഭിച്ചു. 1980-ൽ സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം ജില്ലാ ആശുപത്രിയിൽ സേവനം തുടങ്ങി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് വിരമിച്ചു.

സർവീസിൽ നിന്ന് വിരമിച്ച ശേഷവും താണയിലെ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കണ്ണൂർ ശാഖയുടെ ട്രഷററായിരുന്നു.

അച്ഛൻ: പരേതനായ പിണറായി അരയമ്പേത്ത് കുമ്മൻ ശങ്കരൻ നായർ.

അമ്മ: പരേതയായ പാർവതി.

ഭാര്യ: വിനയ.

മക്കൾ: അനുപമ, അലോക് സുജിത്ത് നായർ, ആനന്ദ് ശങ്കർ (ഇരുവരും ഓസ്ട്രേലിയ).

സഹോദരങ്ങൾ: ജയശങ്കർ, അജയൻ, പ്രമീളാദേവി ശങ്കർ, പരേതനായ ഡോ. എ.കെ. രാമകൃഷ്ണൻ (എല്ലാവരും മൈസൂരു).

Previous Post Next Post