കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസർ (ബിഎല്‍ഒ) ജീവനൊടുക്കി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്.
കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിമഗമനം. ബിഎല്‍ഒ ആയി ജോലി ചെയ്യുന്നതിന്റെ സമ്മർദ്ദം ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അനീഷ് കഴിഞ്ഞിരുന്നത്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബി എല്‍ ഒ യുടെ മരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. പൊലീസ് അന്വേഷണം നടക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ജോലി സമ്മർദ്ദം ഉള്ളതായി പറഞ്ഞിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു.
