Zygo-Ad

കണ്ണൂര്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് റോഡിലെ ചുമര്‍ ചിത്രം അനാച്ഛാദനം ഇന്ന്


കണ്ണൂർ: കണ്ണൂർ റെയില്‍വേ അണ്ടർ ബ്രിഡ്ജ് റോഡിലെ ഇരുവശത്തുമുള്ള ചുമരില്‍ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ചുമർ ചിത്രത്തിൻ്റെ അനാച്ഛാദനം ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കും.

കേരളത്തിൻ്റെ പൗരാണികതയും കാർഷിക സംസ്കാരവും വിളിച്ചോതുന്ന ഇരുപതിലേറെ ചിത്രങ്ങളാണ് ആൻ്റിക്ക് ശൈലിയില്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്. മേയർ മുസ്ലിഹ് മഠത്തില്‍ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യും ഡെപ്യുട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷയാകും.

Previous Post Next Post