Zygo-Ad

കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം: കെ.സുധാകരൻ എം.പി

 


കണ്ണൂർ: കണ്ണൂർ-തോട്ടട -തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിക്കുവാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ എം.പി ജില്ലാ കലക്ടർക്ക് കത്ത് നൽകി. സ്വകാര്യ ബസ് സമരം ഈ മേഖലയിലെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. 

കെ.എസ്.ആർ.ടി.സിബസ്സുകൾ പോലും ആവശ്യത്തിന് സർവ്വിസ് നടത്താത്തത്  ഈ ഓണക്കാലത്ത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്. എൻ.എച്ച് 66 നിർമ്മാണത്തിനുവേണ്ടി നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത അടച്ചിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

നിലവിലെ സാഹചര്യത്തിൽ പ്രദേശത്തെ സാധാരണ ജനങ്ങളുടെ യാത്രാദുരിതം കുറയ്ക്കുന്നതിനായി ജില്ലാ ഭരണകൂടം അടിയന്തരമായി ദേശീയപാത അധികൃതരുടേയും ബസ് ഉടമകളുടേയും തൊഴിലാളികളുടേയും യോഗം വിളിച്ചു ചേർക്കുകയും  ഓണക്കാലത്ത് നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത താൽക്കാലികമായി തുറന്നു കൊടുത്തു  പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ജില്ലാ കലക്ടർക്ക് നൽകിയ കത്തിൽ കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

Previous Post Next Post