കണ്ണൂർ:ഇന്ത്യാ വിഭജനം ഭാരതത്തിനേറ്റ ഏറ്റവും വലിയ മുറിവാണെന്നും ആ മുറിവ് ഇന്നും ഇന്ത്യൻ സമൂഹത്തിന്റെ തീരാ വേദനയാണെന്നും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ .വി .പി.അപ്പുക്കുട്ട പൊതുവാൾ അഭിപ്രായപ്പെട്ടു. കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിറ്റിന്ത്യാ ദിനാചരണ സമ്മേളനം മഹാത്മ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചരിത്ര പ്രസിദ്ധമായ ക്വിറ്റിന്ത്യാ സമരത്തിന്റെ പരിണിത ഫലമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ പ്രസിഡണ്ട് ടി.പി.ആർ.നാഥ് അദ്ധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളായ പി.എം. കുഞ്ഞിരാമൻ നമ്പ്യാർ, ടി.വി. അനന്തൻ, ഐ.കെ.കുമാരൻ എന്നിവരെ അനുസ്മരിച്ചു. ഗാന്ധിമാർഗ്ഗ പ്രവർത്തകരായ മാത്യു എം കണ്ടത്തിൽ, പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത് , പി.കെ.പ്രേമരാജൻ,അഡ്വ. ടി.വി.നാരായണൻ ,എ.കെ.സുരേശൻ മാസ്റ്റർ, ഇ. വി.ജി. നമ്പ്യാർ, യാക്കൂബ് എലാങ്കോട്, മോഹനൻ പൊന്നമ്പത്ത്, എം.ടി. ജിനരാജ് ,ദിനു മൊട്ടമ്മൽ, രമ ജി നമ്പ്യാർ പ്രസംഗിച്ചു.