Zygo-Ad

അയക്കൂറ വില 1300-ൽനിന്ന് 600-ലേക്ക്

 


കണ്ണൂർ : ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്. കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ചൊവ്വാഴ്ച തലശ്ശേരി മാർക്കറ്റിലെ വില 500 -600 രൂപയാണ്. തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകുറയാൻ കാരണം. മറ്റു മീനുകൾക്കും വില താഴ്ന്നിട്ടുണ്ട്.അയലയ്ക്ക് 80-100-120 എന്നിങ്ങനെയാണ് വില (വലുതിന് 240 രൂപവരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില. ആവോലി ചെറുത് മാത്രമേ വിപണിയിലുള്ളൂ.ഇതിന് കിലോയ്ക് 200-240 രൂപയാണ് വില. ചെമ്മീന് വലിപ്പത്തിനനുസരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്.ജില്ലയിൽ മീൻവിലയിൽ പ്രാദേശികമായി നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. ജൂൺ 10 മുതൽ ജൂലായ് 31 വരെയായിരുന്നു ട്രോളിങ് നിരോധനം. ഇക്കാലത്ത് മീനിനും ഉണക്കമീനിനും 

വൻതോതിലാണ് വില കൂടിയത്. നിരോധനം പിൻവലിച്ചതിനെത്തുടർന്ന് നിലവിൽ മീൻവില കുറഞ്ഞെങ്കിലും ഓണം സീസണിൽ വില വീണ്ടും ഉയരാനാണ് സാധ്യത.

Previous Post Next Post