Zygo-Ad

കണ്ണൂരില്‍ ജയിൽ ചാടിയ സൗമ്യാ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും പൊലീസ് കസ്റ്റഡിയില്‍


 

കണ്ണൂർ :സൗമ്യ വധക്കേസിലെ കുറ്റവാളിയായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ ദൂരെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്താണ് ഇയാൾ പിടിയിലായത്. ഡിവൈഎസ്പി ഓഫീസിൽ നിന്നും ഈ വിവരം സ്ഥിരീകരിച്ചു.

പ്രദേശവാസികൾ ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പൊലീസിന് വിവരം നൽകിയിരുന്നു. ജില്ലയിലെ ഡിസിസി ഓഫീസിന് സമീപം ഈ സാദൃശ്യമുള്ളയാളെ കാണപ്പെട്ടുവെന്നതിനെ തുടർന്ന് പൊലീസിന്റെ ജാഗ്രത വർദ്ധിച്ചിരുന്നു.

പൊലീസ് എത്തിയപ്പോൾ ഇയാൾ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെന്നതും ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ പിടികൂടിയെന്നതും ദൃക്‌സാക്ഷികൾ പറഞ്ഞു. പിടിയിലാകുമ്പോൾ ഗോവിന്ദച്ചാമി കള്ളി നിറത്തിലുള്ള ഷർട്ട്, കറുത്ത പാന്റ് എന്നിവയും തലയിൽ തുണി ചുറ്റിയതുമാണ് കണ്ടതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.

ഇയാളെ ഇപ്പോൾ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി കൊണ്ടുപോയിട്ടുണ്ട്.

Previous Post Next Post