Zygo-Ad

ഇന്ന് തളിപ്പറമ്പിൽ പ്രത്യേക ഗതാഗത ക്രമീകരണം

 


കണ്ണൂർ :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്ര ദർശനത്തിൻ്റെ ഭാഗമായി ശനിയാഴ്ച തളിപ്പറമ്പിൽ പോലീസ് പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഉച്ചക്ക് രണ്ടിന് ശേഷം ബസുകൾ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി സ്റ്റാൻഡിൽ നിന്ന്‌ പോകണം.

പുറപ്പെടേണ്ട സമയത്ത് യാത്രക്കാരെ കയറ്റിയും സ്റ്റാൻഡ് വിട്ടു പോകണം. രണ്ടിന് ശേഷം വലിയ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം.

കണ്ണൂർ ഭാഗത്ത് നിന്ന്‌ പയ്യന്നൂരിലേക്കുള്ള വാഹനങ്ങൾ ധർമശാല പഴയങ്ങാടി വഴി പോകണം.

പയ്യന്നൂരിൽ നിന്ന്‌ കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ പഴയങ്ങാടി വഴി പോകണം.

ടിപ്പർ, മിനി ലോറി പോലുള്ള വാഹനങ്ങൾ ഉച്ചക്ക് രണ്ടിന് ശേഷം മുയ്യം, ബാവുപ്പറമ്പ്, തളിപ്പറമ്പ് വഴിയുള്ള യാത്ര ഒഴിവാക്കണം.

ഏഴാം മൈൽ മുതൽ ചിറവക്ക് വരെയും ചിറവക്ക് മുതൽ കപ്പാലം വരെയും റോഡിന്റെ വശങ്ങളിൽ ഇരുചക്ര വാഹനങ്ങളോ മറ്റ് സ്വകാര്യ വാഹനങ്ങളോ പാർക്ക് ചെയ്യാൻ പാടില്ലെന്നും പോലീസ് അറിയിച്ചു.

Previous Post Next Post