കണ്ണൂർ :കാഞ്ഞിരക്കൊല്ലിയില്‍ നിന്ന് നാടൻതോക്ക് പിടികൂടി. കുട്ടിമാവ് ഉന്നതിയിലെ ചപ്പിലി ബാബുവിന്റെ വീട്ടില്‍ നിന്നാണ് നാടൻ തോക്ക് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി പയ്യാവൂർ പോലീസ് നടത്തിയ പരിശോധനയിൽ ഒരു നാടൻ തോക്കും ഇതില്‍ നിറയ്ക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നുകളും കണ്ടെടുത്തു.
പോലീസ് പരിശോധന നടത്തുമ്പോള്‍ ബാബുവിന്റെ അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
നായാട്ടിന് ഉപയോഗിക്കുന്ന തോക്കെന്നാണ് സൂചന. എസ്‌ഐമാരായ ടോമി, പി.പി.പ്രഭാകരൻ, എഎസ്‌ഐമാരായ കെ.വി.പ്രഭാകരൻ, റീന, സീനിയർ സിപിഒ സുഭാഷ് എന്നിവരടങ്ങിയ പരിശോധനാ സംഘമാണ് സ്ഥലത്തെത്തിയത്. തോക്ക് കോടതിയില്‍ ഹാജരാക്കി.