തളിപ്പറമ്പ് : തളിപ്പറമ്പ് സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷൻ പരിധിയില്‍ ബാവുപ്പറമ്പ് എന്ന സ്ഥലത്തു നിന്നും തൊലി അടക്കമുള്ള കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി
ബാവുപ്പറമ്പ് ഭാഗത്ത് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കിയിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്നാണ് രാജേഷ് കെ (53), പാറൂല്‍ ഹൗസ്, ബാവുപ്പറമ്പ്, സുരേഷ് പി.പി (44), പുതിയ പുരയില്‍ ഹൗസ്, നെടുവാലൂർ. സഹദേവൻ ടി. കെ (49) തെഴുക്കും കൂട്ടത്തില്‍ ഹൗസ്, കുറുമാത്തൂർ, മുനീർ ടി.വി (48), തട്ടാൻ വളപ്പില്‍ ഹൗസ്, മുയ്യം . എന്നിവരെ കാട്ടുപന്നിയുടെ 98കിലോ തൂക്കം വരുന്ന ഇറച്ചി, ആയുധങ്ങള്‍, എന്നിവ സഹിതം പിടികൂടിയത്. മഹസർ, Form A1 എന്നിവ തയ്യാർ ആക്കി OR:9/25 ആയി കേസ് ബുക്ക് ചെയ്തു.
തളിപ്പറമ്പ് ജെ എഫ് സി എം കോടതി ജഡ്ജ് അവധി ആയതിനാല്‍ ടി കോടതിയുടെ ചാർജുള്ള കണ്ണൂർ ജെ എഫ് സി എം കോടതി സെക്കന്റ് മുമ്പാകെ പ്രതികളെ ഹാജരാക്കി 14 ദിവസത്തേക്ക് കണ്ണൂർ സബ് ജയിലില്‍ റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ ആണ് സംഭവം.റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ,സെക്ഷൻ ഫോറസ്റ് ഓഫീസർ പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ പി. പി രാജീവൻ, മുഹമ്മദ് ഷാഫി, ജിജേഷ്, ഡെവർ പ്രദീപൻ ജെ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.