Zygo-Ad

ജില്ലയിൽ പ്ലസ്ടു മികച്ച വിജയം നേടിയ സ്കൂളുകളും ഫുൾ മാർക്ക് നേടിയവരും

 


പിണറായി :പിണറായി എ കെ ജി സ്കൂളിൽ 92.53 ശതമാനം പേർ വിജയിച്ചു. 48 പേർ മുഴുവൻ വിഷയത്തി ലും എ പ്ലസ് നേടി. ഹ്യൂമാനിറ്റീസിൽ സ്നിഗ്ദ പി ദിജേഷ് 1200 ൽ 1199 മാർക്കും സയൻസിൽ റാഷ അഷ്റഫ് 1200 ൽ 1198 മാർക്ക് നേടി.

ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ മമ്പറം ഹയർ സെക്കൻഡ്റി സ്കൂളിൽനിന്നും 87 ശതമാനം പേർ വിജയിച്ചു. അറുപതുപേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 1198 നേടിയ ദേവാംഗന കെ സ്കൂളിന് അഭിമാനമായി.

ഇവർ മിന്നും താരങ്ങൾ

ജില്ലയിൽ 1200ൽ 1200 മാർക്ക് നേടിയത് അഞ്ചുപേർ. പെരളശേരി എ കെ ജി സ്മാരക ഹയർ സെക്ക ൻഡറി സ്കൂളിൽ ബയോ സയൻസിൽ ലക്ഷ്മി എസ് നായർ, നിദ ഫാത്തിമ, കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂ ളിലെ പോൾസൻ ജെ പോൾ, ഹ്യൂമാനിറ്റീസിൽ മാതമംഗലം സി പി നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂ ളിലെ ആര്യൻ ആർ നമ്പീശൻ, ഹ്യൂമാനിറ്റീസിൽ എളയാവൂർ സിഎച്ച്എംഎച്ച്എസ്എസി ലെ സഹല ഹാജറ ഇർഷാദ് എന്നിവരാണ് മുഴുവൻ മാർ ക്കും നേടിയത്.

പെരളശേരി എ കെ ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ബയോ സയൻസിൽ ലക്ഷ്മി എസ് നായർ ട്യൂഷനോന്നും പോകാതെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. വെള്ളച്ചാലിനടുത്ത് മുക്കിലെ പീടികയിലെ ഇലക്ട്രിക്കൽ കോൺട്രാക്ടറായ സന്തോഷിന്റെയും ഐവർകുളം യുപി സ്കൂൾ പ്രധാനാധ്യാപിക പ്രവിഷയുടെയും മകളാണ്. കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന സഹോദരൻ സാൻ പ്രാഫ്.

വെള്ളച്ചാൽ ചക്കരക്കല്ല് റോഡിൽ നന്ദാനമെട്ട പള്ളി ക്കണ്ടി റോഡ് മർവയിൽ നിദ ഫാത്തിമയും ട്യൂഷന് പോകാ തെയാണ് ഈ നേട്ടം സ്വന്ത മാക്കിയത്. ബംഗളൂരുവിൽ ബിസിനസ്സുകാരനായ ഷൗക്കത്തലിയുടെയും ബൾക്കീസിൻ്റെയും മകളാണ്. സഹോദരങ്ങൾ റയാൻ, ഇഷാൻ.

കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോ ൾസൻ ജെ പോൾ ചൂരപ്പടവ് കൊട്ടത്തലച്ചിയിലെ വെള്ളിമു ഴയിൽ പോൾ ജോസഫിൻ്റെ യും മിനി പൗലോസിന്റെയും മകനാണ്. പാലാവയൽ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു മാണ് എസ്എസ്‌എൽസി കഴി ഞ്ഞത്. സഹോദരി: മരിയാ പോൾ.

മാതമംഗലം സി പി നാരായ ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആര്യൻ ആർ നമ്പീശൻ മാത്തിൽ എരമത്തെ ചേപ്പായി ക്കോട്ട് മഠത്തിലെ രാജീവ് കുമാറിൻ്റെയും കണ്ണൂർ സർവക ലാശാല അസിസ്റ്റൻ്റ് ഭാവനദേവിയുടെയും മകനാണ്. പയ്യന്നൂർ കോളേജിൽ ബിഎ ഇക്ക ണോമിക്സും തുടർന്ന് സിവിൽ സർവീസിനും ചേരണമെന്നാണ് ആര്യന്റെ ആഗ്രഹം. സഹോദരി ആദ്യ നമ്പീശൻ.

എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ സഹല ഹാജറ ഇർഷാദ് പുഴാതി വാട്ടർ ടാങ്കിന് സമീപത്തെ ഹാജിറ മൻസിലിൽ ഇർഷാദ് അണ്ണാൻ -ഹസീബ ദമ്പതികളുടെ മകളാണ്. ഉപരി വിദ്യാഭ്യാസത്തിന് നിയമപഠനം തെരഞ്ഞെടുക്കണമെന്നാണ് സഹലയുടെ ആഗ്രഹം. സഹോദരങ്ങൾ: സാലിഹ അബീർ ഇർഷാദ്, സുമാന ഇർഷാദ് , ഹാറൂൻ ഇർഷാദ്

Previous Post Next Post