കണ്ണൂർ:2024-25 സാമ്പത്തിക വർഷത്തിൽ റിക്കവറി, വായ്പ വിതരണ പ്രവർത്തനങ്ങളിൽ കണ്ണൂർ ജില്ലയിലെ കാർഷിക വികസന ബാങ്കുകൾ മികച്ച വിജയം നേടി.
സംസ്ഥാനത്തെ 77 കാർഷിക ബാങ്കുകളിൽ പയ്യന്നൂർ കാർഷിക വികസന ബാങ്ക് രണ്ടും കണ്ണൂർ കാർഷിക വികസന ബാങ്ക് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സാമ്പത്തിക വർഷത്തിൽ കണ്ണൂർ റീജ്യണിൽ ആകെ 510.04 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73.15 കോടി രൂപ വായ്പ വിതരണത്തിൽ പുരോഗതി നേടി.