Zygo-Ad

മെഗാ ഇ-ചലാൻ അദാലത്ത് ഇന്ന് മുതൽ

 

കണ്ണൂർ: കണ്ണൂർ സിറ്റി ജില്ലാ പൊലീസും മോട്ടർ വാഹന വകുപ്പും ചേർന്ന് ഏപ്രിൽ 8, 9, 10 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ മെഗാ ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കും.




മട്ടന്നൂർ പോലീസ് സ്റ്റേഷനിലും തലശ്ശേരി-കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റ് എന്നിവിടങ്ങളിൽ അദാലത്ത് നടക്കും.

വാഹന സംബന്ധമായ നിയമ ലംഘന കേസുകളിൽ പിഴ അടച്ച്‌ നടപടികളിൽ പെടാതെ പരിഹാരത്തിന് അവസരം ഒരുക്കിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

യുപിഎ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുഖേന മാത്രമേ പിഴ സ്വീകരിക്കുവെന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post