Zygo-Ad

മരുന്ന് മാറി നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം

 


പഴയങ്ങാടി: എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം.ഇന്നലെ മെഡിക്കൽ ഷോപ്പിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

വ്യാഴാഴ്ച്‌ച രാവിലെയാണ് കഴിഞ്ഞദിവസത്തെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു. ഡ്രഗ്‌സ് ഇൻസ്പെക്ടർ പി.എം.സന്തോഷ്, ഡ്രഗ്സ് ഇൻസ്പെക്‌ടർ ഇന്റലിജൻസ് ബ്രാഞ്ച് ഇ.എൻ ബിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ മാർച്ച് എട്ടിനാണ് അസുഖബാധിതയായ കുട്ടി മെഡിക്കൽ ഷാപ്പിന്റെ മുകളിലെ ഡോക്ടർ പരിശോധിക്കുന്നത്.സിറപ്പിന് പകരം ഡ്രോപ്പ്സ് നൽകിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്. തുടർന്ന് ചികിത്സ തേടിയ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് കുട്ടിയെ വിദഗ്‌ധ പരിശോധനയ്ക്ക് കൊണ്ടുപോയത്.

മെഡിക്കൽ ഷോപ്പ് ഉടമയെ അറിയിച്ചപ്പോഴും സംഭവത്തിൽ പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാനാണ് പറഞ്ഞത്.സംഭവത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post