കണ്ണൂർ: പയ്യന്നൂരില്‍ പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കളെ കാണിക്കാത്തതിന് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പയ്യന്നൂര്‍ മുകുന്ദാ ആശുപത്രിയിലെ ഡോ.ഷാന്‍ബാഗിന്റെ പേരിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. പിലിക്കോട് കരപ്പാത്തെ അച്ചംവീട്ടില്‍ പി.രശ്മിയുടെ (37)പരാതിയിലാണ് കേസ്.
2025 ജനുവരി 23 ന് വൈകുന്നേരം 3.25 ന് രശ്മി പയ്യന്നൂര്‍ മുകുന്ദ ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. എന്നാല്‍ കുട്ടിയെ ഇത്രയും ദിവസമായിട്ടും ബന്ധുക്കളെ കാണിച്ചില്ലെന്നും പ്രസവത്തിനിടെ ഡോക്ടറുടെ അശ്രദ്ധയോ ഉപേക്ഷയോ കാരണം കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചോയെന്ന് ഇതേ വരെയായിട്ടും അറിയിച്ചില്ലെന്നുമാണ് പരാതി.