മട്ടന്നൂർ:വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.
സർവീസ് റദ്ദാക്കുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഞായറാഴ്ച വൈകീട്ട് 5.05ന് പുറപ്പെടേണ്ട അബുദാബി സർവീസാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്.
ഉച്ചക്ക് വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസ് റദ്ദാക്കിയതായി വിവരം നൽകിയതെന്ന് യാത്രക്കാർ പറഞ്ഞു. അടുത്ത ദിവസം ജോലിക്ക് ഹാജരാകേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
19 വരെ അബുദാബി സർവീസ് റദ്ദാക്കിയതായാണ് യാത്രക്കാരെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസവും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്, ഷാർജ, അബുദാബി സർവീസുകൾ റദ്ദാക്കിയിരുന്നു.