Zygo-Ad

എംഎൽഎ ആസ്‌തി വികസനഫണ്ട്: കണ്ണൂരിൽ 1.09 കോടി രൂപയുടെ ഭരണാനുമതി

 


കണ്ണൂർ: നിയമസഭാ നിയോജകമണ്‌ഡലം എംഎൽഎയും രജിസ്ട്രേഷൻ മ്യുസിയം പുരാരേഖ പുരാവസ്‌തു വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും മുണ്ടേരി ഗവ ഹയർസെക്കൻ്ററി സ്ക്കൂളിൽ പുതിയ കിച്ചൺ ബ്ലോക്ക് നിർമ്മിക്കുവാൻ 51 ലക്ഷം രൂപയുടെയും

 കണ്ണൂർ ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്ക്‌കൂളിന് പുതിയ ടോയ്ലറ്റ് ബ്ലേക്ക് നിർമ്മിക്കുവാൻ 40 ലക്ഷം രൂപയുടെയും ഫിഷറീസ് വകുപ്പിൻ്റെ അന്തിപ്പച്ച മത്സ്യവിപണന വാഹനം വാങ്ങിക്കുന്നതിന് 18 ലക്ഷം രൂപയുടെയും ഭരണാനുമതിയായി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ ഉടൻ ആരംഭിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകി.

Previous Post Next Post