Zygo-Ad

ലോക സമാധാനത്തിന് ഗാന്ധിമാർഗ്ഗം ഔഷധം :--മന്ത്രി കടന്നപ്പള്ളി.


 കണ്ണൂർ: അശാന്തി നിറഞ്ഞ ലോകത്തിന് സമാധാനം കൈവരിക്കാൻ ഗാന്ധിമാർഗ്ഗമാണ് ഔഷധമെന്നും ലോകം ഗാന്ധിജിയിലേക്ക് തിരിച്ച് പോവുകയാണെന്ന് പുരാവസ്തു മന്ത്രി രാമചന്ദൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ലോക സമാധാന മാർച്ച് ഈ ദിശയിൽ അർത്ഥവത്തും പ്രതീക്ഷാനിർഭരവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

   മൂന്നാം ലോക സമാധാന മാർച്ച് കൊസ്റ്റോറിക്കയിൽ സമാപിക്കുന്നതിന്റെ ഭാഗമായി വേൾഡ് വിത്തൗട്ട് വാർ - നോൺ വയലൻസ് എന്ന ആഗോള സംഘടനയുടെ കണ്ണൂർ ടീം മലബാർ ചേമ്പറിൽ നടത്തിയ സമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമാധാന പ്രവർത്തകനും ഗാന്ധിയനുമായ ടി.പി.ആർ.നാഥ് അദ്ധ്യക്ഷത വഹിച്ചു.

ഡോ:എം.പി.മത്തായി അഹിംസാ സന്ദേശം നൽകി.സംസ്ഥാന കോ-ഓർഡിനേറ്റർ പ്രദീപൻ മഠത്തിൽ, ജില്ലാ ചെയർമാൻ,പി .കെ.പ്രേമരാജൻ, ശൗര്യ ചക്ര റിട്ട. സുബേധാർ പി.വി.മനേഷ്,കെ.പി.രവീന്ദ്രൻ ,ഡോ:ചാൾസൺ ഏഴിമല, കെ.രാജീവൻ , കെ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. ലോക സമാധാനത്തിനായി നീന്തൽയജ്ഞം നടത്തിയ ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി അംഗങ്ങളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

Previous Post Next Post